Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BenjaminNetanyahu

ഇ​സ്ര​യേ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: പു​തി​യ സ​ർ​വേ​ക​ളി​ൽ ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ മു​ന്ന​ണി​ക്ക് മു​ൻ​തൂ​ക്കം

ടെ​ൽ അ​വീ​വ്: വ​രാ​നി​രി​ക്കു​ന്ന ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള പു​തി​യ അ​ഭി​പ്രാ​യ സ​ർ​വേ ഫ​ല​ങ്ങ​ൾ പു​റ​ത്ത്. കെ​യ്ൻ ന​ട​ത്തി​യ പു​തി​യ സ​ർ​വേ പ്ര​കാ​രം പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ രാ​ഷ്ട്രീ​യ മു​ന്ന​ണി 53 സീ​റ്റു​ക​ൾ നേ​ടി മു​ന്നി​ലാ​ണ്. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ നേ​താ​വ് ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്ന​ണി​ക്ക് 50 സീ​റ്റു​ക​ൾ നേ​ടാ​നേ സാ​ധി​ച്ചു​ള്ളൂ.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ഗാ​ഡി ഐ​സ​ൻ​കോ​ട്ടും ത​മ്മി​ൽ ടെ​ലി​വി​ഷ​ൻ സം​വാ​ദം ന​ട​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ജ​ന​ങ്ങ​ളി​ൽ നി​ന്ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള തു​റ​ന്ന ച​ർ​ച്ച​യെ അ​നു​കൂ​ലി​ക്കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 

ഇ​സ്ര​യേ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ മു​ന്ന​ണി​ക​ളു​ടെ സീ​റ്റ് നി​ല മാ​റി​മ​റി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ സ​ർ​വേ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

International

'ഒക്‌ടോബർ 7 ആക്രമണം': നെതന്യാഹുവിന് യുഎഇ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പു ലഭിച്ചിരുന്നതായി റിപ്പോർട്ട്

ദുബായ്: 2023 ഒ​ക്‌ടോ​ബ​ർ ഏഴിലെ ​ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​നു തൊ​ട്ടു​മു​മ്പ് ഇ​സ്രയേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നു മു​ന്ന​റി​യി​പ്പു ല​ഭി​ച്ചി​രു​ന്ന​താ​യി റിപ്പോർട്ട്. എ​ന്നാ​ൽ, രാജ്യത്തിന്‍റെ സു​ര​ക്ഷാത​ല​വ​ന്മാ​രോടു നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. യു​എ​ഇ പ്ര​സി​ഡന്‍റ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ നേ​രി​ട്ടാ​ണു നെ​ത​ന്യാ​ഹു​വി​നു മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​തെ​ന്നാ​ണു വെ​ളി​പ്പെ​ടു​ത്ത​ൽ. ഇസ്രയേൽ മാധ്യമമായ ഹാരറ്റ്സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

സെ​പ്റ്റം​ബ​ർ അ​വ​സാ​നം ഇരു നേതാക്കളും നടത്തിയ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ, അ​ന്ന​ത്തെ ഹ​മാ​സ് ത​ല​വ​ൻ യഹ്യ സി​ൻ​വാ​ർ ഇ​സ്രയേ​ലി​നെ​തി​രേ വ​ൻ​ സൈ​നി​ക നീ​ക്ക​ത്തി​നു പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം മേ​ഖ​ല​യി​ൽ വ​ൻ ര​ക്ത​ച്ചൊ​രി​ച്ചി​ലി​നും അ​സ്ഥി​ര​ത​യ്ക്കും വ​ഴിവയ്ക്കുമെന്നും അ​ബ്ര​ഹാം ഉ​ട​മ്പ​ടി​യെ ബാ​ധി​ക്കു​മെ​ന്നും യുഎഇ പ്രസിഡന്‍റ് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, യു​എ​ഇ പ്ര​സി​ഡ​ന്‍റിന്‍റെ മു​ന്ന​റി​യി​പ്പി​നെ നെ​ത​ന്യാ​ഹു ഗൗരവമായി കണ്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇ​സ്രയേ​ൽ ഗാ​സ​യി​ൽ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്നു​ണ്ടെ​ന്നും ഹ​മാ​സിന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ങ്കി​ലും നീ​ക്ക​മു​ണ്ടാ​യാ​ൽ വെ​സ്റ്റ് ബാ​ങ്കി​ൽ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നു​മാ​ണു നെ​ത​ന്യാ​ഹു മ​റു​പ​ടി ന​ൽ​കി​യ​ത്. കൂ​ടാ​തെ ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ ഇ​സ്ര​യേ​ൽ സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

ഹമാസിന്‍റെ രഹസ്യനീക്കങ്ങളെക്കുറിച്ച് അ​ന്ന​ത്തെ ഇ​സ്രേലി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സിയുമാ​യോ, സേനാമേധാവിമാരുമായോ പങ്കുവച്ചില്ല. തു​ട​ർന്നു ന​ട​ന്ന സു​ര​ക്ഷാ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലും നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയില്ല. വി​വ​ര​മ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഹ​മാ​സിന്‍റെ നീ​ക്ക​ങ്ങ​ളെ​ പ്രതിരോധിക്കാൻ കഴിയുമായിരുന്നുവെന്നാണു രഹസ്യാന്വേഷണ ഏജൻസിയിലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അതേസമയം, ​റി​പ്പോ​ർ​ട്ടു​ക​ൾ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളി. ആരോപി​ക്ക​പ്പെ​ടു​ന്ന കാ​ല​യ​ള​വി​ൽ യു​എ​ഇ പ്ര​സി​ഡന്‍റു​മാ​യി നെതന്യാഹു സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ത്ത​രം മു​ന്ന​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ഇ​സ്ര​യേ​ൽ ഭ​ര​ണ​കൂ​ട​ത്തിന്‍റെ വാ​ദം. എ​ന്നാ​ൽ ഇ​സ്രയേ​ലി​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന്ന​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ റി​പ്പോ​ർ​ട്ട് സ​ത്യ​മാ​ണെ​ന്നും രാജ്യത്തു സംഭവിച്ച സു​ര​ക്ഷാവീ​ഴ്ച​യി​ൽ നെ​ത​ന്യാ​ഹു​വി​നു നേ​രി​ട്ട് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും ആ​രോ​പി​ച്ചു.

International

ഇ​റാ​ൻ ത​ന്‍റെ മ​ക​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ടെ​ൽ​അ​വീ​വ്: ഇ​റാ​ൻ ത​ന്‍റെ മ​ക​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​ൻ ത​ന്‍റെ മ​ക്ക​ളി​ലൊ​രാ​ളെ കൊ​ല്ലാ​ൻ ല​ക്ഷ്യ​മി​ട്ട​താ​യും ഇ​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്തൊ​രു സം​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചാ​ന​ൽ 14ന്‍റെ മി​ലി​ട്ട​റി ക​റ​സ്പോ​ണ്ട​ന്‍റ് നോം ​അ​മീ​റു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് മ​ക്ക​ളാ​ണ് നെ​ത​ന്യാ​ഹു​വി​ന്. എ​ന്നാ​ൽ ആ​ർ​ക്കു​നേ​രെ​യാ​ണ് വ​ധ​ശ്ര​മം ന​ട​ന്ന​തെ​ന്ന് നെ​ത​ന്യാ​ഹു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

നേ​ര​ത്തെ നെ​ത​ന്യാ​ഹു​വി​ന്‍റെ കു​ടും​ബ​ത്തി​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​സ്ര​യേ​ൽ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

International

നെ​ത​ന്യാ​ഹു​വി​നെ​തി​രേ ഐ​സി​സി വാ​റന്‍റ് ന​ട​പ്പാ​ക്ക​ണം: ന്യൂ​യോ​ർ​ക്ക് മേ​യ​ർ മംദാ​നി

ന്യൂ​യോ​ർ​ക്ക്: 73000-ലേറെ ആളുകളുടെ മരണത്തിനു കാരണക്കാരനായ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രേ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി (ഐസിസി) പു​റ​പ്പെ​ടു​വി​ച്ച അ​റ​സ്റ്റ് വാ​റന്‍റ് ന​ട​പ്പാ​ക്കണമെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി.

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ യു​എ​സ് സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും മംദാ​നി ആവശ്യപ്പെട്ടു. നെ​ത​ന്യാ​ഹു​വി​നെ അ​മേ​രി​ക്ക​യി​ൽവച്ച് അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ന്യൂ‍യോർക്ക് മേയർ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പല​സ്തീ​ൻ ജ​ന​ത​യ്‌​ക്കെ​തി​രാ​യ ഭീ​ക​ര​മാ​യ വം​ശ​ഹ​ത്യ​യു​ടെ സൂ​ത്ര​ധാ​ര​നാ​ണ് നെ​ത​ന്യാ​ഹു​വെ​ന്നും യു​ദ്ധ​ക്കു​റ്റ​വാ​ളി​യാ​ണെ​ന്നും എക്സിൽ പ​ങ്കുവ​ച്ച വീ​ഡി​യോയിൽ മ​മ​ദാ​നി ആ​രോ​പി​ച്ചു. ആ​ളു​ക​ളെ കൊന്നൊടുക്കിയതുമാത്രമല്ല, പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കു​ട്ടി​ക​ളു​ടെ വൈ​ക​ല്യ​ങ്ങ​ൾ​ക്കും നെ​ത​ന്യാ​ഹു ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് മംദാ​നി ചൂ​ണ്ടി​ക്കാ​ട്ടി.

ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ ആ​ശു​പ​ത്രി​ക​ളും മാ​തൃ​പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തു​ക​യും, ജ​ന​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​വും അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളും നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​സി​സി നെതന്യാഹുവിനെതിരേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 2024 ന​വം​ബ​റി​ലാ​ണ് യു​ദ്ധ​ക്കു​റ്റ​ങ്ങ​ളും മാ​ന​വി​ക​ത​യ്‌​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളും ആ​രോ​പി​ച്ച് നെ​ത​ന്യാ​ഹു​വി​നെ​തിരേ ഐസിസി അ​റ​സ്റ്റ് വാ​റന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ന്യൂ​യോ​ർ​ക്ക് സി​റ്റി​ക്ക് നേ​രി​ട്ട് ഐ​സി​സി വാ​റ​ന്‍റ് ന​ട​പ്പാ​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​മി​ല്ലെ​ന്ന് സ​മ്മ​തി​ച്ച മംദാ​നി, എ​ന്നാ​ൽ യു​എ​സ് ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന് അ​തി​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്നും ഐ​സി​സി​യു​മാ​യി കൈ​കോ​ർ​ത്ത് ​വാ​റന്‍റ് ന​ട​പ്പാ​ക്കാ​ൻ തയാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

International

ഇ​റാ​ന്‍റെ സൈ​നി​ക​ശേ​ഷി പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു; മു​ജ്ത​ബ പൂർണനാശത്തിലേക്ക്: ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ന്‍റെ ഉ​ന്ന​ത സൈ​നി​ക ഉദ്യോഗസ്ഥരെയെല്ലാം വധിച്ചെന്നും രാ​ജ്യ​ത്തിന്‍റെ സൈ​നി​കശേ​ഷി പൂ​ർ​ണമാ​യി ഇ​ല്ലാ​താ​ക്കി​യെന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റെ ഡോണ​ൾ​ഡ് ട്രം​പ്. കൊല്ലപ്പെട്ട പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മനയ്‌യു​ടെ മ​ക​നും പി​ൻ​ഗാ​മി​യു​മാ​യ മുജ്ത​ബ ഖ​മനയ് തൊ​ണ്ണൂ​റു ശ​ത​മാ​ന​വും ഇ​ല്ലാ​താ​യ​താ​യും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റിന്‍റെ ​നി​ർണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ.

ഇ​റാ​ന് നി​ല​വി​ൽ നാ​വി​ക​സേ​ന​യോ വ്യോ​മ​സേ​ന​യോ അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്ന് ട്രം​പ് അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. അ​വ​രു​ടെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാം ത​ക​ർ​ത്തുക​ഴി​ഞ്ഞു. മി​ക​ച്ച ക​മാ​ൻ​ഡ​ർ​മാ​രെ​ല്ലാം കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ഖ​മനയ് നേ​ര​ത്തെത​ന്നെ വ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തിനു പി​ന്നാ​ലെ​, ഖമനയ്‌യുടെ മ​ക​നാ​യ മുജ്ത​ബ‍യും ഏ​താ​ണ്ട് പൂ​ർണ​മാ​യി ഇ​ല്ലാ​താ​യെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി​.

നേരത്തെ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​ജ്ത​ബ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പ​രി​ക്കു​ക​ളെത്തു​ട​ർ​ന്ന് ഖമനയ്‌യുടെ സംസ്കാര ച​ട​ങ്ങു​ക​ളി​ൽ പോ​ലും മുജ്ത​ബ​യ്ക്ക് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വീ​ണ്ടും ശ​ക്ത​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്രം​പി​ന്‍റെ പു​തി​യ പ്ര​സ്താ​വ​ന​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​റാ​നെ​തിരേ വീ​ണ്ടും ശ​ക്ത​മാ​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര​യ്ക്ക് യു​എ​സ് മേ​ൽനോ​ട്ടം വ​ഹി​ക്കു​മെ​ന്നും ട്രംപ് മു​ന്ന​റി​യി​പ്പു ന​ൽ​കി. എ​ന്നാ​ൽ ട്രം​പി​ന്‍റെ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ളോ​ട് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

International

ട്രംപ്, നെതന്യാഹു, മാക്രോൺ, സ്റ്റാർമർ തുടങ്ങിയവരെ വധിക്കും; ഹിറ്റ്ലിസ്റ്റുമായി ഇറാൻ

ടെഹ്റാൻ: ഇ​റാ​ൻ പ​ര​മാ​ധി​കാ​രി ആ​യ​ത്തുള്ള അ​ലി ഖ​മനയ്‌യു​ടെ വ​ധ​ത്തി​നു പ്ര​തി​കാ​രം ചെ​യ്യേ​ണ്ട ലോ​ക​നേ​താ​ക്ക​ളു​ടെ ഹി​റ്റ് ലി​സ്റ്റ് പു​റ​ത്തു​വി​ട്ട് ഇ​റാൻ ഔ​ദ്യോ​ഗി​ക പ​ത്രം. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോണൾഡ് ട്രംപ്, ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ചമിൻ നെ​ത​ന്യാ​ഹു എ​ന്നി​വ​രു​ൾ​പ്പെ​ടെ പതിമൂന്ന് ആ​ഗോ​ള നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ റിപ്പോർട്ട് ആണ് ഇ​റാൻ ത​ല​സ്ഥാ​ന​ത്തു​നി​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ക​ൺ​സ​ർ​വേ​റ്റീ​വ് ദി​ന​പ​ത്ര​മാ​യ, ഹം​ഷാ​ഹ്‌​രി ഓ​ൺ​ലൈ​നി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ഫെ​ബ്രു​വ​രി 28ന് ​യു​എ​സ്-​ഇ​സ്ര​യേ​ൽ സ​ഖ്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഖമനയ് കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും പി​ൻ​ഗാ​മി​യു​മാ​യ മു​ജ്തബ ഖമനയ് കണക്കുചോദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ഹിറ്റ് ലിസ്റ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

പ്ര​തി​കാ​രം ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തിന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ലി​സ്റ്റി​ലു​ള്ള കു​റ്റ​വാ​ളി​ക​ൾ​ക്കു സ​മാ​ധാ​ന​പ​ര​മാ​യ മ​ര​ണം ഉ​ണ്ടാ​കി​ല്ലെ​ന്നും ഖമനയ്‌യുടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കുശേ​ഷം ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ മുജതബ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ട്രം​പി​നും നെ​ത​ന്യാ​ഹു​വി​നും പു​റ​മെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​ർ, ഫ്ര​ഞ്ച് പ്ര​സി​ഡന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി, ജ​ർമ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ക്ക് മെ​ർ​സ് എ​ന്നി​വ​രും ഇ​റാ​ന്‍റെ ഹി​റ്റ് ലി​സ്റ്റി​ലു​ണ്ട്. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് എ​ന്നി​വ​രും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, പ​ത്രം പു​റ​ത്തു​വി​ട്ട ഈ ​ലി​സ്റ്റിന് ഇ​റാന്‍റെ ഔ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ട​ത്തിന്‍റെ അം​ഗീ​കാ​ര​മു​ണ്ടോ എ​ന്നതു വ്യക്തമല്ല.

ത​ങ്ങ​ളു​ടെ രാജ്യത്തിനുനേരേ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ തയാ​റാ​യി​ല്ലെ​ന്നും യു​എ​സ് സൈ​നി​ക വി​മാ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത തു​റ​ന്നു​ന​ൽ​കി അ​വ​ർ ആ​ക്ര​മ​ണ​ത്തി​നു കൂ​ട്ടു​നി​ന്നെന്നും യു​ദ്ധ​ത്തി​നി​ട​യി​ൽ ഇ​റാ​ൻ ആ​രോ​പി​ച്ചി​രു​ന്നു. ഖമനയ് കൊ​ല്ല​പ്പെ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മുജ്തബയ്ക്കും പ​രി​ക്കേ​റ്റി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. യു​ദ്ധം തു​ട​ങ്ങി​യ ശേ​ഷം മുജ്തബ ഇ​തു​വ​രെ പൊ​തു​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല.

International

പ​ട്ടി​ക ത​യാ​ർ, ആ​രെ​യും വെ​റു​തെ വി​ടി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി മു​ജ്ത​ബ ഖ​മ​നെ​യി

ടെ​ഹ്റാ​ൻ: ട്രം​പി​നും നെ​ത​ന്യാ​ഹു​വി​നും മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മേ​നി. ത​ങ്ങ​ളു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ വ​ധി​ച്ച ശ​ത്രു​ക്ക​ളെ വെ​റു​തെ വി​ടി​ല്ലെ​ന്നും പ്ര​തി​കാ​രം ചെ​യ്യാ​നാ​യി ഓ​രോ ശ​ത്രു​വി​ന്‍റെ​യും പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മു​ജ്ത​ബ ഖ​മ​നെ​യി പ​റ​ഞ്ഞു.

താ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ല​വി​ലെ ഭ​ര​ണ​നേ​തൃ​ത്വം ഇ​ല്ലാ​താ​യാ​ൽ പോ​ലും ഈ ​പ്ര​തി​കാ​ര ദൗ​ത്യം മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ക​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ പ്ര​സ്താ​വ​ന​യു​മാ​യി മു​ജ്ത​ബ ഖ​മേ​നി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ വ​ധി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ കൊ​ല​യാ​ളി​ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും, ആ​ഗോ​ള​ത​ല​ത്തി​ൽ ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക പു​തി​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മു​ജ്ത​ബ​യു​ടെ ഭീ​ഷ​ണി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​റാ​ന്‍റെ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ധാ​ന സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ൾ ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​എ​സ് ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ജ്ത​ബ ഖ​മേ​നി​യു​ടെ പ്ര​ധാ​ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​കാ​ര​നാ​യ അ​ലി അ​ൻ​സാ​രി​യെ​യും മ​റ്റ് 13 വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് അ​മേ​രി​ക്ക സാ​മ്പ​ത്തി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ൾ വീ​ണ്ടും ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്പോ​രും രൂ​ക്ഷ​മാ​കു​ന്ന​ത്.

Editorial

പ​ല​സ്തീ​നി​ക​ളെ​ല്ലാം ഹ​മാ​സ് ഭീ​ക​ര​ര​ല്ല

ഹ​മാ​സ് എ​ന്ന ഭീ​ക​ര​പ്ര​സ്ഥാ​ന​ത്തെ വ​ച്ചു​പൊ​റു​പ്പി​ക്കാ​ൻ ഇ​സ്ര​യേ​ലി​നു ബാ​ധ്യ​ത​യി​ല്ല. പ​ക്ഷേ, തി​രി​ച്ച​ടി പ​രി​ധി ലം​ഘി​ക്കു​ന്പോ​ൾ ജ​നാ​ധി​പ​ത്യലോ​ക​ത്തി​ന്‍റെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യു​മ​രു​ത്.

ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​രി​ഹാ​ര​മാ​യി ഏ​താ​ണ്ട് ലോ​കം മു​ഴു​വ​ൻ അം​ഗീ​ക​രി​ച്ച ദ്വി​രാ​ഷ്‌​ട്ര പ​രി​ഹാ​ര​ത്തെ ത​ള്ളി​ക്ക​ള​യു​ക​യോ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ന്ന​ത് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന​ല്ലാ​തെ ഇ​സ്ര​യേ​ൽ എ​ന്ന ജ​നാ​ധി​പ​ത്യ രാ​ഷ്‌​ട്ര​ത്തി​ന് ഗു​ണ​ക​ര​മാ​കി​ല്ല. ഹ​മാ​സ് ഭീ​ക​ര​ർ മാ​ത്ര​മേ ഗാ​സ​യി​ലു​ള്ളൂ എ​ന്ന മ​ട്ടി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തു വ​ന്നു​ക​ഴി​ഞ്ഞു.

ഇ​സ്ര​യേ​ലി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ മാ​ത്ര​മ​ല്ല, കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗാ​സ നി​വാ​സി​ക​ളെ​യും ബ​ന്ദി​ക​ളാ​ക്കി ഹ​മാ​സ് ന​ട​ത്തു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് തി​ര​ശീ​ല വീ​ഴ്ത്തേ​ണ്ട​തു ത​ന്നെ​യാ​ണ്. പ​ക്ഷേ, ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളെ​യും മാ​ർ​പാ​പ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത​നേ​താ​ക്ക​ളെ​യു​മൊ​ക്കെ അ​വ​ഗ​ണി​ച്ച് ജോ​ർ​ദാ​ൻ ന​ദി​ക്കു പ​ടി​ഞ്ഞാ​റ് പ​ല​സ്തീ​ൻ എ​ന്ന രാ​ഷ്‌​ട്രം ഇ​നി​യി​ല്ല എ​ന്ന നെ​ത​ന്യാ​ഹു​വി​ന്‍റെ മ​റു​പ​ടി ജ​നാ​ധി​പ​ത്യ ലോ​ക​ക്ര​മ​ത്തോ​ടു​ള്ള നി​ന്ദ​യും വെ​ല്ലു​വി​ളി​യു​മാ​ണ്.

ഇ​സ്ര​യേ​ലി​ന്‍റെ യു​ദ്ധം ഹ​മാ​സി​ന്‍റെ വേ​ര​റ​ക്കു​ക​യു​മി​ല്ല. കാ​ര​ണം, അ​തി​ന്‍റെ താ​യ്‌​വേ​രു​ക​ൾ ഗാ​സ​യി​ല​ല്ല, തീ​വ്ര​വാ​ദ മ​ന​സു​ക​ളി​ലും വി​വി​ധ ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ പ​ണ​ത്തി​ലും മ​ണ്ണി​ലു​മാ​ണ്. ലോ​ക​സ​മാ​ധാ​ന​ത്തി​ന്‍റെ മു​ഖ്യ​ത​ട​സ​ങ്ങ​ളി​ലൊ​ന്ന് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​മാ​ണ്. പ​ക്ഷേ, തീ​വ്ര​വാ​ദി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​നെ​ന്ന പേ​രി​ൽ അ​വ​ർ പി​ടി​മു​റു​ക്കി​യ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ അ​പ്പാ​ടെ ശി​ക്ഷി​ക്കാ​നോ ആ​ട്ടി​പ്പാ​യി​ക്കാ​നോ ആ​കി​ല്ല.

തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ തീ​റ്റി​പ്പോ​റ്റി ഇ​ന്ത്യ​യി​ൽ കൊ​ല​പാ​ത​ക​ത്തി​നി​റ​ക്കു​ന്ന അ​യ​ൽ​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നോ​ട് ഇ​ന്ത്യ അ​ങ്ങ​നെ​യൊ​രു സ​മീ​പ​ന​മ​ല്ല സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നി​യ​ന്ത്രി​ത തി​രി​ച്ച​ടി​ക​ളെ​യും ന​യ​ത​ന്ത്ര​ങ്ങ​ളെ​യും ജ​നാ​ധി​പ​ത്യ കൂ​ട്ടു​കെ​ട്ടു​ക​ളെ​യു​മാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്. യ​ഹൂ​ദ​രെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ലോ​ക​ത്തു​നി​ന്ന് ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​താ​ണു പ​ര​മ​ല​ക്ഷ്യ​മെ​ന്നു ക​രു​തു​ന്ന ഹ​മാ​സ് എ​ന്ന മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡ് പോ​ഷ​ക​സം​ഘ​ട​ന​യെ​യും ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​ൻ ലോ​കം ഇ​നി​യെ​ങ്കി​ലും ത​യാ​റാ​ക​ണം.

ഒ​പ്പം, ഗാ​സ​യെ​ന്നാ​ൽ ഹ​മാ​സ് മാ​ത്ര​മ​ല്ലെ​ന്നും ദ്വി​രാ​ഷ്‌​ട്ര പ​രി​ഹാ​ര​ത്തെ ത​ള്ളി​ക്ക​ള​യ​രു​തെ​ന്നു​മു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ ഇ​സ്ര​യേ​ൽ ചെ​വി​ക്കൊ​ള്ളു​ക​യും വേ​ണം. ഒ​രി​ക്ക​ൽ പ​ല​സ്തീ​ൻ നേ​താ​ക്ക​ളും അ​റ​ബ് ലീ​ഗും ത​ള്ളി​ക്ക​ള​ഞ്ഞ ദ്വി​രാ​ഷ്‌​ട്ര രൂ​പീ​ക​ര​ണ​ത്തി​ന് ഇ​സ്ര​യേ​ൽ ത​യാ​റാ​യാ​ൽ അ​ത്ത​ര​മൊ​രു പ​ല​സ്തീ​നി​ൽ​നി​ന്നു ഹ​മാ​സി​നെ പു​റ​ത്താ​ക്കാ​നു​ള്ള പി​ന്തു​ണ ഇ​പ്പോ​ൾ അ​വ​ർ​ക്കു ല​ഭി​ക്കും. പ​ക്ഷേ, ഇ​സ്ര​യേ​ൽ വ​ഴ​ങ്ങു​ന്നി​ല്ല.

നി​കു​തി​യു​ദ്ധ​ത്തി​ലൂ​ടെ ലോ​ക​ത്തെ വെ​റു​പ്പി​ക്കു​ന്ന ട്രം​പി​ന്‍റെ പാ​ത​യി​ലാ​ണ് നെ​ത​ന്യാ​ഹു​വും. ഗാ​സ​യി​ലെ മ​ര​ണം 65,000 ക​ട​ന്നു. അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​സ്ര​യേ​ലി​നു മാ​ത്ര​മ​ല്ല. 2023 ഒ​ക​ടോ​ബ​ർ ഏ​ഴി​ന് ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി 1,200ല​ധി​കം നി​ര​പ​രാ​ധി​ക​ളെ കൊ​ല്ലു​ക​യും അ​തി​ലേ​റെ​പ്പേ​രെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഇ​രു​നൂ​റി​ല​ധി​കം പേ​രെ ബ​ന്ദി​ക​ളാ​ക്കി കൊ​ണ്ടു​പോ​കു​ക​യും അ​വ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ആ​ഹ്വാ​ന​ങ്ങ​ളെ നി​ര​സി​ക്കു​ക​യും ഗാ​സ നി​വാ​സി​ക​ളെ പ​രി​ച​ക​ളാ​ക്കു​ക​യും ചെ​യ്ത ഹ​മാ​സി​നു​മു​ണ്ട്.

ഇ​ന്ന​ലെ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭാ ഉ​ച്ച​കോ​ടി​യി​ൽ പ​ല​സ്തീ​നെ സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച ഫ്രാ​ൻ​സ് പ​റ​ഞ്ഞ​ത്, ഈ ​അം​ഗീ​കാ​രം ഹ​മാ​സി​നു​ള്ള തി​രി​ച്ച​ടി​യാ​ണെ​ന്നാ​ണ്. പ​ല​സ്തീ​നു​ള്ള അം​ഗീ​കാ​രം ഒ​രി​ക്ക​ലും ഹ​മാ​സി​നു​ള്ള​ത​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​റും പ​റ​ഞ്ഞു. അ​തു​പോ​ലെ, കാ​ന​ഡ​യും ഓ​സ്ട്രേ​ലി​യ​യു​മൊ​ന്നും ഹ​മാ​സി​നോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ന​ല്ല പ​ല​സ്തീ​നെ രാ​ഷ്‌​ട്ര​മാ​യി അം​ഗീ​ക​രി​ച്ച​ത്.

കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മ​ര​ണ​വും പ​ട്ടി​ണി​യും ഒ​ഴി​വാ​ക്കാ​നാ​ണ്. പ​ല​സ്തീ​നെ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യി​ൽ അം​ഗീ​ക​രി​ക്കു​ന്ന​ത് യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശ​മ​ല്ലാ​തെ ഒ​ന്നു​മ​ല്ല. പൊ​തു​സ​ഭ​യി​ലെ ഈ ​അം​ഗീ​കാ​ര​ത്തി​ന് അ​മേ​രി​ക്ക​യു​ൾ​പ്പെ​ടു​ന്ന ര​ക്ഷാ​സ​മി​തി​യി​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ക​യു​മി​ല്ല. പ​ക്ഷേ, ആ ​പ്ര​തി​ക​ര​ണ​ത്തെ ഇ​സ്ര​യേ​ൽ മാ​നി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

ഹ​മാ​സി​ന്‍റെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​നൊ​പ്പം നി​ന്ന രാ​ജ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ അ​രു​തെ​ന്നു പ​റ​യു​ന്ന​ത്. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ദ്വി​രാ​ഷ്‌​ട്ര പ​രി​ഹാ​ര​ത്തി​നു ത​യാ​റാ​ക​ണ​മെ​ന്നു​മാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ഇ​പ്പോ​ൾ ലെ​യോ മാ​ർ​പാ​പ്പ​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. തീ​വ്ര​വാ​ദം ഒ​രാ​ശ​യ​മാ​ണ്; ഇ​ര​വാ​ദം​കൊ​ണ്ട് ജ​നാ​ധി​പ​ത്യ പൊ​തു​ബോ​ധ​ത്തി​ൽ​പോ​ലും സ്ഥാ​നം പി​ടി​ച്ച മാ​ര​ക വൈ​റ​സ്.

ഹ​മാ​സും ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റും പോ​പ്പു​ല​ർ ഫ്ര​ണ്ടും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ളെ വി​മോ​ച​ന​പ്പോ​രാ​ളി​ക​ളാ​ക്കു​ന്ന വോ​ട്ട് രാ​ഷ്‌​ട്രീ​യം ഇ​ന്ത്യ​യി​ൽ ഉ​ൾ​പ്പെ​ടെ വി​ല​പ്പോ​കു​ന്നു​മു​ണ്ട്. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ കൊ​ന്നൊ​ടു​ക്കു​ക​യും ജ​ന്മ​നാ​ടു​ക​ളി​ൽ​നി​ന്ന് ആ​ട്ടി​പ്പാ​യി​ക്കു​ക​യും ചെ​യ്യു​ന്ന ക്രൈ​സ്ത​വ​രെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന ആ ‘​മ​നു​ഷ്യാ​വ​കാ​ശ’ നാ​ട്യ​ക്കാ​രെ കേ​ര​ള​ത്തി​ലും തി​രി​ച്ച​റി​ഞ്ഞു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഹ​മാ​സി​ന്‍റെ സ​ഹ​സം​ഘ​ട​ന​ക​ൾ നൈ​ജീ​രി​യ​യി​ൽ ദി​വ​സ​വും കൊ​ന്നൊ​ടു​ക്കു​ന്ന​ത് ശ​രാ​ശ​രി 30 ക്രി​സ്ത്യാ​നി​ക​ളെ​യാ​ണ്. ഈ ​വ​ർ​ഷം ആ​ദ്യ ഏ​ഴു മാ​സ​ങ്ങ​ളി​ൽ ഏ​ഴാ​യി​ര​ത്തി​ല​ധി​കം ക്രി​സ്ത്യാ​നി​ക​ൾ നൈ​ജീ​രി​യ​യി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഫോ​ർ സി​വി​ൽ ലി​ബ​ർ​ട്ടീ​സ് ആ​ൻ​ഡ് റൂ​ൾ ഓ​ഫ് ലോ (​ഇ​ന്‍റ​ർ സൊ​സൈ​റ്റി) എ​ന്ന സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്.

പ​ക്ഷേ, ഇ​തു ചൂ​ണ്ടി​ക്കാ​ണി​ച്ച് ഗാ​സ​യി​ലെ മ​നു​ഷ്യ​ക്കു​രു​തി ന്യാ​യീ​ക​രി​ക്കാ​ൻ യ​ഥാ​ർ​ഥ ക്രൈ​സ്ത​വ​ർ ത​യാ​റാ​കി​ല്ല. ത​ങ്ങ​ൾ​ക്കു കി​ട്ടാ​ത്ത നീ​തി മ​റ്റു​ള്ള​വ​ർ​ക്ക് കൊ​ടു​ക്ക​രു​തെ​ന്നു ശ​ഠി​ക്കു​ക​യു​മി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഇ​സ്ര​യേ​ൽ പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​സോ​ഗു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തി​നൊ​പ്പം ലെ​യോ മാ​ർ​പാ​പ്പ ഊ​ന്ന​ൽ ന​ൽ​കി​യ​ത് ദ്വി​രാ​ഷ്‌​ട്ര പ​രി​ഹാ​ര​ത്തി​നാ​ണ്.

സ്വ​ന്തം ജ​ന​ത ലോ​ക​മെ​ങ്ങും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ൽ കൊ​ല്ല​പ്പെ​ടു​ന്പോ​ഴും ഗാ​സ​യി​ൽ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ കൊ​ടി താ​ഴെ​യി​ടാ​ൻ വി​സ​മ്മ​തി​ക്കു​ന്ന നി​ല​പാ​ടാ​ണ് മാ​ർ​പാ​പ്പ​യു​ടേ​ത്. തീ​വ്ര​വാ​ദി​ക​ൾ പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത ജ​നാ​ധി​പ​ത്യ മ​തേ​ത​ര സ​ന്ദേ​ശ​ങ്ങ​ൾ നെ​ത​ന്യാ​ഹു​വും വാ​യി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഗാ​സ​യ്ക്കു നേ​രേ മാ​ത്ര​മ​ല്ല അ​നി​വാ​ര്യ​മാ​യ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ​ക്കു നേ​രേ​യും നെ​ത​ന്യാ​ഹു തോ​ക്കു ചൂ​ണ്ടു​ക​യാ​ണ്.

ഒ​രി​ക്ക​ൽ ഫാ​സി​സ​ത്തി​ന്‍റെ മ​ര​ണ​ച്ചൂ​ള​യി​ൽ​നി​ന്ന് അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​ദ്ഭു​ത​സാ​ക്ഷ്യ​മാ​യി പു​റ​ത്തു​വ​ന്ന യ​ഹൂ​ദ​രെ സു​ര​ക്ഷ​യു​ടെ പേ​രു പ​റ​ഞ്ഞ് നെ​ത​ന്യാ​ഹു മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത​വ​രാ​യി ചി​ത്രീ​ക​രി​ക്ക​രു​ത്.

Latest News

Corehub Up